ലോകം കേരളത്തെ കണ്ട് പഠിക്കണം; കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രകീർത്തിച്ച് എംഐടി

ലോകം കേരളത്തെ കണ്ട് പഠിക്കണം; കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രകീർത്തിച്ച് എംഐടി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോകപ്രശസ്ത ഗവേഷണ സർവകലാശാലയായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. എംഐടി ടെക്‌നോളജി റിവ്യുവിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധങ്ങളെ ചൂണ്ടിക്കാണിക്കുന്ന ദീർഘമായ ലേഖനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിൽ ലോകം കേരളത്തിൽ നിന്ന് പഠിക്കേണ്ടത് എന്ന തലക്കെട്ടോടു കൂടിയുള്ളതാണ് ലേഖനം. കോണ്ടാക്ട് ട്രേസിംഗ്, സാമൂഹ്യ അകലം എന്നിങ്ങനെ വിവിധ നടപടികളോടെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനം കൊവിഡിനെ പിടിച്ചു കെട്ടുകയാണെന്ന് സോണിയ ഫലേരിയോ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഇംഗ്ലീഷ് എഴുത്തുകാരിയായ സോണിയ ബ്യൂട്ടിഫുൾ തിംഗ്‌സ് ഉൾപ്പെടെ നിരവധി പ്രസിദ്ധ കൃതികളുടെ രചയിതാവും കോളമിസ്റ്റുമാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ, പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് എന്നിവരുടെ പങ്കും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

Share this story