കൊവിഡിനെ തുടർന്ന് കടലിൽ കുടുങ്ങിയത് രണ്ട് മാസക്കാലം; 24 റോഹിംഗ്യൻ അഭയാർഥികൾ വിശന്നു മരിച്ചു

കൊവിഡിനെ തുടർന്ന് കടലിൽ കുടുങ്ങിയത് രണ്ട് മാസക്കാലം; 24 റോഹിംഗ്യൻ അഭയാർഥികൾ വിശന്നു മരിച്ചു

കൊവിഡ് 19 പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിയ കപ്പലിൽ 24 റോഹിംഗ്യൻ അഭയാർഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസക്കാലമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ.

കപ്പലിൽ ഉണ്ടായിരുന്ന 382 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ മ്യാൻമറിലേക്ക് ഉടൻ തിരിച്ചയക്കുമെന്നും ബംഗ്ലാദേശ് തീരസേന അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് കപ്പലിൽ കൂടുതലായി ഉണ്ടായിരുന്നത്. വിശന്ന് തളർന്നതിനാൽ പലർക്കും നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു

ലോക്ക് ഡൗണിനെ തുടർന്ന് കപ്പൽ മലേഷ്യൻ തീരത്ത് അടുപ്പിക്കാൻ സാധിച്ചിരുന്നില്ല. വിശപ്പ് സഹിക്കാനാകാതെ വന്നതോടെ കപ്പലിൽ ഉണ്ടായിരുന്നവർ പരസ്പരം ഉപദ്രവിക്കുമായിരുന്നുവെന്നും രക്ഷപ്പെട്ടവരിൽ ഒരാൾ പറയുന്നു. രക്ഷപ്പെടുത്തിയവരിൽ പലരും അതീവ അവശനിലയിലാണ്.

കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരസേനയാണ് കപ്പൽ കണ്ടത്. രക്ഷപ്പെടുത്തിയവരെ നിലവിൽ ബംഗ്ലാദേശിലെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്‌

Share this story