ആശ്വാസം; കാനഡയില്‍ കോവിഡ് വ്യാപന തോത് കുറയുന്നു

ആശ്വാസം; കാനഡയില്‍ കോവിഡ് വ്യാപന തോത് കുറയുന്നു

ഒട്ടാവോ: കാനഡയില്‍ കോവിഡ്- 19 വ്യാപന തോതില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം. മാര്‍ച്ച് മാസം അവസാനത്തില്‍ രാജ്യത്തെ കോവിഡ് വ്യാപനം അതിവേഗത്തിലായിരുന്നു. ആ ദിവസങ്ങളില്‍ ഓരോ മൂന്ന് ദിവസത്തിലും രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. എന്നാല്‍, ഈ അടുത്ത ദിവസങ്ങളില്‍ ഒാരോ പത്ത് ദിവസങ്ങളിലുമാണ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്. ഇത് രോഗപ്പകര്‍ച്ച സാവധാനത്തിലാകുന്നുവെന്നതിന് തെളിവാണ്.

അതേസമയം, ഇതിനര്‍ഥം നിയന്ത്രണങ്ങളില്‍ അയവ് വരുത്താനോ ദിവസേനയുള്ള പരിശോധന കുറക്കാനോ അല്ലെന്നും ടാം പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. അല്ലെങ്കില്‍, വ്യാപനം വീണ്ടുമുണ്ടാകും. ഏതാനും കേസുകള്‍ തന്നെ വളരെ വേഗത്തില്‍ ഇരട്ടിയാകും. സാമൂഹിക അകലം പാലിക്കുന്നത് വ്യാപനം സാവധാനത്തിലാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കാനഡയില്‍ ഇരുപതിനായിരം കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ മരിച്ചു.

Share this story