കൊവിഡിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 1.34 ലക്ഷം കടന്നു; രോഗബാധിതർ 20 ലക്ഷം

കൊവിഡിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 1.34 ലക്ഷം കടന്നു; രോഗബാധിതർ 20 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.34 ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം രോഗബാധിരുടെ എണ്ണം 20 ലക്ഷത്തിനും മുകളിലായി. അമേരിക്കയിൽ മാത്രം 28,529 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയിൽ 6,37,359 പേർക്കാണ് രോഗം ബാധിച്ചത്. ബുധനാഴ്ച മാത്രം 2459 പേർ യുഎസിൽ മരിച്ചു. അതേസമയം 52,305 പേർ ഇതിനോടകം രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

ഇറ്റലിയിൽ മരണസംഖ്യ 21,600 കവിഞ്ഞു. രോഗികളുടെ എണ്ണം 165155 ആയി. സ്‌പെയിനിൽ രോബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് എത്തി. മരണസംഖ്യ 18,812 ആയി. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1400ലധികം പേർ മരിച്ച് മരണസംഖ്യ 17,167 ആയി. ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.

ജർമനയിൽ 1,34,753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3804 പേർ മരിച്ചു. ഇറാനിലും ബൽജിയത്തിലും മരിച്ചവരുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. ഇന്ത്യയിൽ 11,933 പേർക്കാണ് രോഗം ബാധിച്ചത്. 394 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു

Share this story