ലോകത്ത് കൊവിഡിൽ നഷ്ടപ്പെട്ടത് 1.40 ലക്ഷം ജീവനുകൾ; രോഗബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡിൽ നഷ്ടപ്പെട്ടത് 1.40 ലക്ഷം ജീവനുകൾ; രോഗബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,43,844 ആയി. ആകെ രോഗബാധിതരുടെ എണ്ണം 21,15,3620 ആയി. യൂറോപ്യൻ രാജ്യങ്ങളിൽ മരണനിരക്ക് കുറഞ്ഞുവരുമ്പോൾ അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 2137 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

6,67,801 പേർക്കാണ് യുഎസിൽ രോഗം സ്ഥിരികരിച്ചത്. ഇതിൽ രണ്ട് ലക്ഷത്തിലധികം പേരും ന്യൂയോർക്കിലാണ്. 34,580 പേർ അമേരിക്കയിൽ ഇതുവരെ മരിച്ചു. 34 ലക്ഷത്തിലേറെ പേർക്ക് യു എസിൽ പരിശോധന നടത്തി.

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറൂനിടെ 525 പേർ മരിച്ചു. രണ്ടായിരത്തിലധികം പേർ മരിച്ചിരുന്ന ദിവസങ്ങളിൽ നിന്ന് മരണനിരക്ക് കുറഞ്ഞ് വരുന്നത് ഇറ്റലിക്ക് ആശ്വാസമാണ്. ഇതിനോടകം 22,179 പേരാണ് ഇറ്റലിയിൽ മരിച്ചത്. 1,68,941 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്‌പെയിനിൽ 19,315 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു. 24 മണിക്കൂറിനിടെ 503 പേരാണ് മരിച്ചത്. 1,84,948 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ മരണം പതിനെട്ടായിരമായി. ബ്രിട്ടനിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണസംഖ്യ 13,279 ആയി

ജർമനിയിൽ നാലായിരത്തിലധികം പേരും ഇറാൻ, ബൽജിയം രാജ്യങ്ങളിൽ അയ്യായിരത്തോളം പേരും മരിച്ചു. ഇന്ത്യയിൽ 12,759 രോഗികളാണുള്ളത്. 420 പേർ മരിച്ചു.

Share this story