കോവിഡ് ഇതര രോഗികളുടെ ചികിത്സയില്‍ ആശങ്കപ്പെട്ട് കാനഡയിലെ ആശുപത്രി മേഖല

കോവിഡ് ഇതര രോഗികളുടെ ചികിത്സയില്‍ ആശങ്കപ്പെട്ട് കാനഡയിലെ ആശുപത്രി മേഖല

ഒട്ടാവോ: കോവിഡ്- 19 രോഗികളല്ലാത്ത അടിയന്തര ചികിത്സയും ശുശ്രൂഷയും ആവശ്യമുള്ളവര്‍ക്ക് എങ്ങനെ അവ നല്‍കുമെന്ന സങ്കീര്‍ണ്ണമായ പ്രശ്‌നത്തിലകപ്പെട്ട് കാനഡയിലെ ആശുപത്രി മാനേജ്‌മെന്റും ആരോഗ്യ പ്രവര്‍ത്തകരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിപ്പോകാത്ത രീതിയില്‍ എങ്ങനെ അവ എങ്ങനെ നടത്തുമെന്നാണ് ഇവര്‍ ആലോചിക്കുന്നത്.

ആയിരക്കണക്കിന് രോഗികള്‍ക്കാണ് ശസ്ത്രക്രിയകളും ചികിത്സയും നിത്യേനയുള്ള പരിശോധനയുമെല്ലാം വേണ്ടത്. കോവിഡ് ചികിത്സക്കായി പല ആശുപത്രികളും ഇത്തരം രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മാത്രമല്ല, അധിക ആശുപത്രികളും കോവിഡ് സെന്ററുകളാക്കി മാറ്റുകയും ചെയ്തു.

നിലവില്‍ കാനഡയില്‍ കോവിഡ് രോഗികളുടെ കുത്തൊഴുക്ക് ഇല്ല. അതിനാല്‍ മറ്റ് രോഗികളുടെ ചികിത്സക്ക് കൃത്യമായ പദ്ധതിയും ആസൂത്രണവും വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Share this story