ഒന്റാരിയോയില്‍ വിപണി തുറക്കാന്‍ പദ്ധതി

ഒന്റാരിയോയില്‍ വിപണി തുറക്കാന്‍ പദ്ധതി

ടൊറൊന്റോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ ഘട്ടംഘട്ടമായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരണയായതായി പ്രവിശ്യാ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചു. കോവിഡ് പകര്‍ച്ച അതിന്റെ പാരമ്യത്തില്‍ എത്തുകയും വയോധികരുടെ നഴ്‌സിംഗ് കേന്ദ്രത്തിലടക്കം സ്ഥിതി വഷളാകുകയും ചെയ്യുമ്പോഴാണ് വിപണി തുറക്കാനുള്ള പദ്ധതി.

ഘട്ടംഘട്ടമായും നടപടിക്രമങ്ങളിലൂടെയും സുരക്ഷിതമായും വിപണി തുറക്കാനുള്ള പദ്ധതി വികസിപ്പിക്കാന്‍ ആരംഭിച്ചതായി ഫോര്‍ഡ് പറഞ്ഞു. അതേസമയം, സാമൂഹിക അകലം പാലിക്കലും സ്വയം നിരീക്ഷണവും ഇനിയും ആഴ്ചകളോളം നീളും.

ഒന്റാരിയോയില്‍ മാത്രം ഇരുപതിനായിരം കോവിഡ് രോഗികളുണ്ടാകുമെന്നാണ് നിഗമനം. നേരത്തെയുള്ള നിഗമനം 80,000 രോഗികളായിരുന്നു. പ്രവിശ്യയില്‍ ഇതുവരെ 591 പേരാണ് മരിച്ചത്. ഇതില്‍ 367 മരണവും വയോധികരുടെ കേന്ദ്രങ്ങളിലാണ്.

Share this story