കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; അഭ്യൂഹങ്ങൾ പരക്കുന്നു

കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; അഭ്യൂഹങ്ങൾ പരക്കുന്നു

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വാർത്തകൾ

അമിതമായ പുകവലി, അമിത വണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിലാണെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷമാണ് നില വഷളായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമടക്കമുള്ള അഭ്യൂഹങ്ങളും അമേരിക്കൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കഴിഞ്ഞ ഏതാനും നാളുകളായി കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. ഏപ്രിൽ 15ന് ഉത്തരകൊറിയൻ രാഷ്ട്രപിതാവായ കിമ്മിന്റെ മുത്തച്ഛന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ശക്തിയേറി.

കഴിഞ്ഞ വർഷവും കിമ്മിനെ ഏതാനും നാൾ പൊതുവേദികളിൽ കാണാതിരുന്നു. കിം മരിച്ചതായി വരെ വാർത്തകൾ വന്നതാണ്. എന്നാൽ അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

Share this story