കാനഡയില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടുന്നു

കാനഡയില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടുന്നു

ഒട്ടാവോ: കൊറോണവൈറസ് ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം കാനഡയിലെ പല ചെറുകിട സംരംഭങ്ങളും പൂട്ടുന്നു. ശമ്പളം, വാടക, വ്യാപാരം കുറഞ്ഞത് അടക്കമുള്ള കാരണങ്ങളാലാണിത്. ഇത്തരത്തില്‍ നിരവധി റസ്റ്റോറന്റുകള്‍ പൂട്ടി.

പല സംരംഭങ്ങളും പൂട്ടിയതിന് ശേഷമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പക്ക് അര്‍ഹമാണെന്ന അറിയിപ്പ് ലഭിച്ചത്. അതിനാല്‍ വായ്പയും ഉപകാരപ്പെടാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്. കൊറോണ കാരണമുള്ള ഷട്ട്ഡൗണും സഞ്ചാര നിയന്ത്രണവുമെല്ലാം ഒരു മാസം പിന്നിട്ടതിനെ തുടര്‍ന്ന് പ്രതിസന്ധി അതിരൂക്ഷമാണ്. 11000 സംരംഭകരില്‍ ആറ് ശതമാനവും മെയ് അവസാനത്തോടെ പൂട്ടേണ്ടി വരുമെന്ന നിഗമനത്തിലാണ്.

Share this story