കൊവിഡിന്റെ മറവിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു; വംശീയ വേർതിരിവും പെരുകുന്നു: യു എൻ

കൊവിഡിന്റെ മറവിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു; വംശീയ വേർതിരിവും പെരുകുന്നു: യു എൻ

കൊവിഡ് സാഹചര്യത്തിന്റെ മറവിൽ മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങളിൽ വൻ തോതിൽ ജനങ്ങൾക്ക് മേൽ അടിച്ചമർത്തൽ നടപടികൾ നടപ്പാക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങളുടേതായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു

യു എൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നു. മനുഷ്യാവകാശങ്ങൾ മുൻനിർത്തി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കേണ്ടതിന്റെയും ആവശ്യകതയാണ് റിപ്പോർട്ടിൽ പറയുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവേചനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഗുട്ടറസ് ചൂണ്ടിക്കാട്ടി. മഹാമാരി മൂലം ചില സമൂഹങ്ങളിൽ അനുഗുണമല്ലാത്ത ചില പ്രതിഫലനങ്ങൾ കാണപ്പെടുന്നുണ്ട്. ദുർബല വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വലിയ തോതിലുള്ള വിദ്വേഷ പ്രസംഗങ്ങൾ, ആരോഗ്യപ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന സുരക്ഷാ വെല്ലുവിളികൾ എന്നിവയും ഉയരുന്നുണ്ട്.

കുടിയേറ്റക്കാരും അഭയാർഥികളുമാണ് ഈ സാഹചര്യത്തിൽ കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ലോകത്ത് 131 രാജ്യങ്ങൾ അതിർത്തി അടച്ചിട്ടുണ്ട്. ഇതിൽ 30 രാജ്യങ്ങളിൽ മാത്രമാണ് മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകിയിരിക്കുന്നത്. വംശീയതയിൽ അധിഷ്ഠിതമായ ദേശീയത, വ്യക്തികേന്ദ്രീകൃതമായ അധികാരക്രമം തുടങ്ങിയവ പല രാജ്യങ്ങളിലും വർധിച്ചു വരുന്നതായും ഗുട്ടറസ് പറഞ്ഞു

Share this story