ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു; മരണസംഖ്യ രണ്ട് ലക്ഷത്തിൽ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു; മരണസംഖ്യ രണ്ട് ലക്ഷത്തിൽ

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ബ്രിട്ടനിൽ മാത്രം 768 പേർ മരിച്ചു

കൊവിഡ് രോഗികളുടെ എണ്ണം 28 ലക്ഷം കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 28,26,000 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്. എട്ട് ലക്ഷത്തോളം പേർ ഇതിനോടകം രോഗമുക്തരായി.

യുഎസിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. ഒരു ലക്ഷത്തോളം പേർ രോഗമുക്തി നേടിയിട്ടുണ്ട്. യുഎസിലെ ഏഴ് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1752 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 4748 പേർക്ക് രാജ്യത്ത് ഇതിനോടകം രോഗം ഭേദമായി. 732 പേർ മരിച്ചു.

Share this story