കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്; രണ്ട് ലക്ഷത്തിലധികം മരണം

കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്; രണ്ട് ലക്ഷത്തിലധികം മരണം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക്. മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞു. അമേരിക്കയിൽ മാത്രം 54,000ലധികം പേർ മരിച്ചു. ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു

കൊവിഡിൽ ആദ്യ മരണം ചൈന റിപ്പോർട്ട് ചെയ്തിട്ട് നാല് മാസം പിന്നിടുകയാണ്. എട്ട് ലക്ഷത്തിലധികം പേർ രോഗമുക്തരായി ഇതിനോടകം ആശുപത്രി വിട്ടു. 91 ദിവസങ്ങൾ കൊണ്ടാണ് മരണസംഖ്യ ഒരു ലക്ഷമായത്. ഇത് രണ്ട് ലക്ഷത്തിലേക്ക് എത്താൻ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തത്.

വരുന്ന കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ 9,30,951 പേർക്കാണ് രോഗം ബാധിച്ചത്. 54129 പേർ മരിച്ചു. സ്‌പെയിനിൽ 22904 പേരും ഇറ്റലിയിൽ 26384 പേരും ഫ്രാൻസിൽ 22245 പേരും യുകെയിൽ 20319 പേരും മരിച്ചു

Share this story