കോവിഡ് ബാധിച്ച് രോഗ പ്രതിരോധ ശേഷി നേടലും ഇമ്യൂണിറ്റി പാസ്സ്‌പോര്‍ട്ടും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കനേഡിയന്‍ വിദഗ്ധര്‍

കോവിഡ് ബാധിച്ച് രോഗ പ്രതിരോധ ശേഷി നേടലും ഇമ്യൂണിറ്റി പാസ്സ്‌പോര്‍ട്ടും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കനേഡിയന്‍ വിദഗ്ധര്‍

ഒട്ടാവോ: വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാനും ലോക്ക്ഡൗണ്‍ ഒഴിവാക്കാനുമായി കോവിഡ് ബാധിച്ച് രോഗപ്രതിരോധ ശേഷി നേടുക, ഇമ്മ്യൂണിറ്റി പാസ്സ്്‌പോര്‍ട്ട് തുടങ്ങിയവക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കനേഡിയന്‍ ആരോഗ്യ വിദഗ്ധര്‍. രാജ്യത്തെ ചില പ്രവിശ്യകളും ലോകത്തെ മറ്റ് ചില രാജ്യങ്ങളും ഇത്തരത്തില്‍ ആലോചന നടത്തുന്ന വേളയിലാണ് മുന്നറിയിപ്പ്.

രാജ്യത്തെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യ കഴിഞ്ഞയാഴ്ച മുതല്‍ ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സസ്‌കാഷെവന്‍ പ്രവിശ്യ അടുത്ത മാസം ആദ്യം വിപണി തുറക്കാനുള്ള പദ്ധതിയിലാണ്. രോഗം ബാധിക്കാന്‍ സാധ്യതയില്ലാത്തവരെ മാത്രം പുറത്തിറങ്ങാന്‍ അനുവദിച്ച് വിപണി തുറക്കാനുള്ള പദ്ധതി  കഴിഞ്ഞയാഴ്ച ക്യൂബക് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോത് പ്രഖ്യാപിച്ചിരുന്നു. രോഗം വന്ന് പ്രതിരോധ ശേഷി നേടുന്ന രീതി പരീക്ഷിക്കാനാണ് ക്യൂബക് പ്രവിശ്യയുടെ പദ്ധതി. ഈയാഴ്ചയോടെ വിപണി തുറക്കാനാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഒന്റാരിയോ പ്രവിശ്യയുടെ പദ്ധതി.

Share this story