കൊവിഡിന് കാരണം സ്ത്രീകളുടെ തെറ്റുകളും നഗ്നതാ പ്രദർശനവും; പാക്കിസ്ഥാനിലെ മുസ്ലിം പുരോഹിതൻ

കൊവിഡിന് കാരണം സ്ത്രീകളുടെ തെറ്റുകളും നഗ്നതാ പ്രദർശനവും; പാക്കിസ്ഥാനിലെ മുസ്ലിം പുരോഹിതൻ

കൊവിഡ് വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും വിവാദ പരാമർശവുമായി പാക്കിസ്ഥാനിലെ മുസ്ലീം പുരോഹിതൻ. സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവർത്തികളുമാണ് കൊവിഡ് പടരാൻ കാരണമായതെന്ന് മൗലാന താരിഖ് ജമീൽ എന്ന പുരോഹിതനാണ് പറഞ്ഞത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ഇയാളുടെ പരാമർശങ്ങൾ

സ്ത്രീകൾ നൃത്തം ചെയ്യുന്നതും നഗ്നതാ പ്രദർശനം നടത്തുന്നതുമാണ് രാജ്യത്തിന്റെ മുകളിലേക്ക് ദൈവത്തിന്റെ ശിക്ഷ വീഴാൻ കാരണം. ആരാണ് തന്റെ രാജ്യത്തിലെ പെൺമക്കളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത്. അവരുടെ വസ്ത്രം ചെറുതായി വരുന്നു. അശ്ലീലത സാധാരണമായതോടെ അള്ളാഹു ശിക്ഷ നൽകി എന്നായിരുന്നു മൗലാന താരിഖ് ജലമീലിന്റെ വാക്കുകൾ

പരാമർശങ്ങളിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാനും ഇയാൾ തയ്യാറായിട്ടില്ല. വ്യാപക പ്രതിഷേധമാണ് ഇയാൾക്കെതിരെ പാക്കിസ്ഥാനിൽ ഉയർന്നു വന്നിരിക്കുന്നത്. ഇയാളുടെ പരാമർശങ്ങൾ കേട്ട് മിണ്ടാതിരുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

Share this story