കാനഡയില്‍ ഐ സി യുവിലുള്ള കോവിഡ് രോഗികളില്‍ അധികവും 60 വയസ്സിന് താഴെയുള്ളവര്‍

കാനഡയില്‍ ഐ സി യുവിലുള്ള കോവിഡ് രോഗികളില്‍ അധികവും 60 വയസ്സിന് താഴെയുള്ളവര്‍

ഒട്ടാവ; കാനഡയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നിലൊന്ന് കോവിഡ്- 19 രോഗികളും 60 വയസ്സിന് താഴെയുള്ളവര്‍. താരതമ്യേന യുവസമൂഹമാണ് രോഗം ബാധിച്ച് അത്യാസന്ന നിലയിലുള്ളതെന്നാണ് ഇത് കാണിക്കുന്നത്. 20, 30, 40, 50 പ്രായക്കാര്‍ക്ക് രോഗം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ ഈയടുത്ത് പുറത്തുവിട്ട പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ഓരോ ദിവസവും നൂറുകണക്കിന് പുതിയ രോഗികളുണ്ടാകുന്നുണ്ട്. ഇതിനര്‍ഥം കോവിഡ് ഇപ്പോഴും ഭീഷണി ആണെന്ന് തന്നെയാണ്. കാനഡയില്‍ 60 വയസ്സിന് മുകളിലുള്ള ഐ സി യുവിലും ആശുപത്രികളിലുമുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നില്‍ രണ്ടാണ്. മൊത്തം മരണങ്ങളുടെ 95 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ്.

Share this story