ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; മരിച്ചവർ 2.10 ലക്ഷത്തിലധികം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; മരിച്ചവർ 2.10 ലക്ഷത്തിലധികം

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 30,36,770 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,10,804 പേർ കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചു

രോഗബാധിതരുടെ മൂന്നിലൊന്ന് എണ്ണവും അമേരിക്കയിലാണ്. പത്ത് ലക്ഷത്തോളം പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരകീരിച്ചത്. 56,000 പേർ കൊവിഡ് ബാധിതരായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1347 പേർക്കാണ് യു എസിൽ ജീവൻ നഷ്ടപ്പെട്ടത്. ഇരുപതിനായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അതേസമയം ഇറ്റലി, സ്‌പെയിൻ, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ മരണനിരക്ക് കുറഞ്ഞു വരികയാണ്. ഇവിടങ്ങളിൽ നാനൂറിൽ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്. സ്‌പെയിനിൽ ഇതിനോടകം 23,521 പേരാണ് മരിച്ചത്. 2,29,422 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയിൽ മരണം 26,977 ആയി. ഫ്രാൻസിൽ 23,293 പേരും ബ്രിട്ടനിൽ 21,092 പേരും മരിച്ചു. ജർമനിയിൽ മരണം ആറായിരം കടന്നു. ഇറാനിൽ 5800 പേരും ബൽജിയത്തിൽ 7200 പേരും മരിച്ചു

Share this story