ഫോളോ ചെയ്ത് വെറും മൂന്നാഴ്ചക്കുള്ളിൽ തന്നെ മോദിയെ ട്വിറ്ററിൽ അൺ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

ഫോളോ ചെയ്ത് വെറും മൂന്നാഴ്ചക്കുള്ളിൽ തന്നെ മോദിയെ ട്വിറ്ററിൽ അൺ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് അൺ ഫോളോ ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അക്കൗണ്ടും വൈറ്റ് ഹൗസ് അൺ ഫോളോ ചെയ്തു. മൂന്നാഴ്ച മുമ്പാണ് വൈറ്റ് ഹൗസ് ഇരുവരെയും ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ചത്.

അമേരിക്കക്ക് പുറത്ത് നിന്ന് വൈറ്റ് ഹൗസ് ഫോളോ ചെയ്ത നേതാക്കളുടെ അക്കൗണ്ടുകൾ മോദിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും രാഷ്ട്രപതിയുടെയും മാത്രമായിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയുടെയും ന്യൂഡൽഹിയിലെ യു എസ് എംബസിയുടെയും ട്വിറ്റർ അക്കൗണ്ടുകളും വൈറ്റ് ഹൗസ് അൺ ഫോളോ ചെയ്തിട്ടുണ്ട്.

നിലവിൽ 13 അക്കൗണ്ടുകൾ മാത്രമാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് കൊവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ യുഎസിലേക്ക് കയറ്റുമതി ചെയ്തതിന്റെ സമയത്തായിരുന്നു മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നത്. ഇത് വലിയ രീതിയിൽ സംഘ്പരിവാറുകാർ ആഘോഷിക്കുകയും ചെയ്തിരുന്നു.

Share this story