കാനഡയിലെ കോവിഡ് മരണങ്ങളില്‍ 79 ശതമാനവും വയോധികരെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍

കാനഡയിലെ കോവിഡ് മരണങ്ങളില്‍ 79 ശതമാനവും വയോധികരെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍

ഒട്ടാവ: കാനഡയിലെ കോവിഡ്- 19 മരണങ്ങളില്‍ 79 ശതമാനവും വയോധികരെ പാര്‍പ്പിച്ച നഴ്‌സിംഗ് ഹോമുകളിലും കേന്ദ്രങ്ങളിലും. രണ്ട് ആഴ്ച മുമ്പാണ് ഇത്തരം കേന്ദ്രങ്ങളിലെ വയോധികര്‍ ധാരാളമായി മരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ കോവിഡ് മരണ നിരക്ക് 5.5 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.

പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകുകയും കേസുകളുടെ വര്‍ധന മന്ദഗതിയിലാകുകയും ചെയ്തിട്ടുണ്ടെങ്കിലും മരണം തുടരുകയാണ്. മെയ് അഞ്ചോടെ മരണം 3277നും 3883നും ഇടയിലാകുമെന്നാണ് അനുമാനം. ക്യൂബക്, ഒന്റാരിയോ, നോവ സ്‌കോട്ടിയ എന്നീ പ്രവിശ്യകളിലെ വയോധി കേന്ദ്രങ്ങളിലെ മരണസംഖ്യ രണ്ടക്കം കടന്നിട്ടുണ്ട്. അതേസമയം, രാജ്യത്തെ കോവിഡ് ബാധയുടെ തോത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് അവസാനം രോഗത്തിന്റെ ഇരട്ടിയാകല്‍ ഓരോ മൂന്ന് ദിവസത്തിലുമായിരുന്നെങ്കില്‍ ഇപ്പോഴത് 16 ദിവസത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.

Share this story