വെനസ്വേലയിലെ ജയിലിൽ കലാപം; 46 പേർ കൊല്ലപ്പെട്ടു

വെനസ്വേലയിലെ ജയിലിൽ കലാപം; 46 പേർ കൊല്ലപ്പെട്ടു

വെനസ്വേലയിലെ ഗ്വണാറിൽ ജയിലിലുണ്ടായ കാലപത്തിൽ 46 പേർ കൊല്ലപ്പെട്ടു. ലോസ് ലാനോസ് ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തടവുപുള്ളികൾ ജയിൽ ചാടാൻ നടത്തിയ ശ്രമമാണ് കലാപത്തിലേക്ക് വഴുതി മാറിയത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പല തടവുകാരുടെയും നില ഗുരുതരമാണ്. മൂർച്ചയേറിയ ആയുധങ്ങളും തോക്കുകളും ഗ്രനേഡുകളുമായി തടവുകാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കലാപത്തിൽ ജയിൽ ഡയറക്ടർ കാർലോസ് ടോറോയ്ക്ക് പരുക്കേറ്റു.

Share this story