കിമ്മിന്റെ മടങ്ങിവരവ് ഏറെ സന്തോഷം പകരുന്നതാണെന്ന് ഡൊണാള്‍ഡ് ട്രംപ്

കിമ്മിന്റെ മടങ്ങിവരവ് ഏറെ സന്തോഷം പകരുന്നതാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മടങ്ങിവരവ് സന്തോഷം നൽകുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിം ആരോഗ്യത്തോടെ തിരിച്ചുവന്നത് സന്തോഷം പകരുന്നതാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കിമ്മിന്റെ ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ്.

മൂന്നാഴ്ചകൾക്ക് ശേഷമാണ് കിം ഇന്നലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിം ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അഭ്യൂഹങ്ങൾക്കിടെയാണ് കിം വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിടുകയായിരുന്നു.

Share this story