പത്ത് ലക്ഷം പേരിൽ 450 പേർക്കെന്ന നിലയിൽ കൊവിഡ് പടരുന്നു; ആകെ രോഗബാധിതർ 35 ലക്ഷം കടന്നു

പത്ത് ലക്ഷം പേരിൽ 450 പേർക്കെന്ന നിലയിൽ കൊവിഡ് പടരുന്നു; ആകെ രോഗബാധിതർ 35 ലക്ഷം കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. 2.47 ലക്ഷം പേർ രോഗബാധിതരായി മരിച്ചപ്പോൾ 11.24 ലക്ഷം പേർ രോഗമുക്തി നേടി. ആകെ ജനസംഖ്യയിൽ പത്ത് ലക്ഷം പേരിൽ 450 പേർക്ക് എന്ന തോതിലാണ് കൊവിഡ് വ്യാപിക്കുന്നത്.

അമേരിക്കയിൽ മരണനിരക്ക് വീണ്ടുമുയരുകയാണ്. യുഎസിൽ 24 മണിക്കൂറിനിടെ 1450 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. ഞായറാഴ്ച മാത്രം 30,696 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ യു എസിൽ മാത്രം 11.83 ലക്ഷം രോഗികളായി. 68,276 പേർ മരിച്ചു. 15 ലക്ഷം പേർ രോഗമുക്തി നേടി.

ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധ രൂക്ഷമായിരുന്ന സ്‌പെയിനിലും ഇറ്റലിയിലും മരണനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. സ്‌പെയിനിൽ ഇതുവരെ 2.17 ലക്ഷം പേർക്കും ഇറ്റലിയിൽ 2.10 ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം ഇറ്റലിയിൽ 174 പേരും സ്‌പെയിനിൽ 164 പേരും മരിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് രണ്ട് രാജ്യങ്ങളിലും ഇന്നലെയുണ്ടായത്.

അതേസമയം റഷ്യയിൽ രോഗവ്യാപനത്തിന്റെ തോത് ഉയർന്നു. ഇന്നലെ മാത്രം 10,633 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈനിയിൽ പുതുതായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈന, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. ഫാക്ടറികളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കും.

Share this story