കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു; യു എസിൽ മാത്രം 12 ലക്ഷത്തിലധികം രോഗികൾ

കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു; യു എസിൽ മാത്രം 12 ലക്ഷത്തിലധികം രോഗികൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം 12 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടര ലക്ഷത്തിലധികം പേർ ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചു.

യു എസിൽ ഇന്നലെ 896 പേർ മരിച്ചു. സ്‌പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരും മരിച്ചു. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ മരിച്ചു. യുഎസിൽ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു

ഇന്ത്യയിൽ 42,836 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2573 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 83 പേർ കൂടി മരിച്ചതോടെ ഇന്ത്യയിൽ ആകെ മരണസംഖ്യ 1389 ആയി. രാജ്യത്ത് സമൂഹ വ്യാപന ഭീതിയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി.

Share this story