കാനഡയില്‍ കിഴക്കനേഷ്യക്കാര്‍ക്കെതിരായ വിദ്വേഷ കേസുകള്‍ പെരുകുന്നു

കാനഡയില്‍ കിഴക്കനേഷ്യക്കാര്‍ക്കെതിരായ വിദ്വേഷ കേസുകള്‍ പെരുകുന്നു

ഒട്ടാവ: കാനഡയിലെ വാന്‍കൂവര്‍ പ്രവിശ്യയില്‍ കിഴക്കനേഷ്യന്‍ ജനങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിനാലുള്ള കേസുകളില്‍ രണ്ടാം മാസവും വര്‍ധന. ഇത്തരം വിദ്വേഷ ആക്രമണങ്ങളെ അടിച്ചമര്‍ത്തുമെന്ന് പോലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കിഴക്കനേഷ്യക്കാര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ആക്രമണവും വര്‍ദ്ധിച്ചത്.

കിഴക്കനേഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് വാന്‍കൂവര്‍ പ്രവിശ്യ. ഏപ്രിലില്‍ 11 വിദ്വേഷ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വാന്‍കൂവര്‍ പോലീസ് അറിയിച്ചു. മാര്‍ച്ചില്‍ ഇത് അഞ്ചെണ്ണമായിരുന്നു. ഈ വര്‍ഷം ഇതുവരെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019ല്‍ ഇത് വെറും 12 എണ്ണമായിരുന്നു. കിഴക്കനേഷ്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ ആക്രമണമാണ് നടക്കുന്നത്.

Share this story