കോവിഡ് കാലത്തെ സ്‌കൂള്‍ പഠനത്തിന് മാതൃകയൊരുക്കി കാനഡ

കോവിഡ് കാലത്തെ സ്‌കൂള്‍ പഠനത്തിന് മാതൃകയൊരുക്കി കാനഡ

ഒട്ടാവ: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ പാലിച്ച് സ്‌കൂള്‍ അധ്യയനം നടത്താന്‍ മികച്ച മാതൃകയുമായി കാനഡയിലെ ക്യൂബക് പ്രവിശ്യ. അടുത്തയാഴ്ച ആദ്യം സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് ക്യൂബക്. ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയാകും ക്യൂബക്.

ക്ലാസ് റൂമില്‍ അവരവര്‍ക്ക് അനുവദിച്ച സ്ഥലത്താണ് വിദ്യാര്‍ഥികള്‍ ഇരിക്കേണ്ടത്. പുറത്തുപോകുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പുവരുത്തും. സ്‌കൂള്‍ ലൈബ്രറികളിലും സയന്‍സ് ലാബുകളിലുമായിരിക്കും ചില ക്ലാസുകളുണ്ടാകുക. വിദ്യാര്‍ഥികളെ ചെറു സംഘങ്ങളാക്കിയായിരിക്കും ഇത്തരം ക്ലാസുകള്‍. ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, നാടകം, കല ക്ലാസുകളൊന്നുമുണ്ടാകില്ല. ക്യൂബക് സ്‌കൂള്‍ ബോര്‍ഡ് ആണ് ഈ പദ്ധതി തയ്യാറാക്കിയത്. മോണ്ട്‌റിയല്‍ അല്ലാത്ത പ്രവിശ്യയിലെ എല്ലായിടത്തും സ്‌കൂളുകളും ഡേകെയറുകളും മെയ് 11ന് തുറക്കും. കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രവിശ്യകളിലൊന്നാണ് ക്യൂബക്.

Share this story