കാനഡയില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം; ഇന്ത്യക്കാരന്റെ ജോലി പോയി

കാനഡയില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം; ഇന്ത്യക്കാരന്റെ ജോലി പോയി

ടൊറൊന്റോ: മുസ്ലിംകള്‍ക്കെതിരെ സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടപ്പെട്ടു. കാനഡയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനായ രവി ഹൂഡക്കാണ് വിദ്വേഷ പ്രചാരണം കാരണം ജോലി നഷ്ടപ്പെട്ടത്.

ടൊറോന്റോയിലെ നിരവധി മുനിസിപ്പാലിറ്റികള്‍ റമസാന്‍ മാസത്തില്‍ മസ്ജിദുകളില്‍ ലൗഡ്‌സ്പീക്കര്‍ വഴി വാങ്ക് വിളിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, കൊറോണവൈറസ് വ്യാപനം കാരണം മസ്ജിദുകളില്‍ പ്രാര്‍ത്ഥനക്ക് അനുവാദമില്ല. വാങ്ക് വിളിക്കാനുള്ള അനുവാദത്തെ പരിഹസിച്ചും വിദ്വേഷം കുത്തിവെച്ചുമുള്ള പോസ്റ്റാണ് ഹൂഡക്ക് വിനയായത്. ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക് സ്‌കൂള്‍ ബോര്‍ഡിലെ സ്‌കൂള്‍ കൗണ്‍സില്‍ ചെയര്‍ സ്ഥാനത്ത് നിന്നും ഹൂഡയെ നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ, ഗള്‍ഫ്- അറബ് രാജ്യങ്ങളില്‍ ഇസ്ലാം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ നിരവധി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും നിയമ നടപടി നേരിടുകയും ചെയ്തിരുന്നു. ഇവരില്‍ മലയാളികളുമുണ്ട്.

Share this story