കോവിഡ് കേസുകള്‍ കൂടുന്നു; കാനഡയിലെ മോണ്ട്‌റിയല്‍ നഗരത്തില്‍ വിപണി തുറക്കല്‍ മാറ്റി

കോവിഡ് കേസുകള്‍ കൂടുന്നു; കാനഡയിലെ മോണ്ട്‌റിയല്‍ നഗരത്തില്‍ വിപണി തുറക്കല്‍ മാറ്റി

ഒട്ടാവ: കോവിഡ്- 19 വ്യാപനത്തെ തുടര്‍ന്ന് മോണ്ട്‌റിയല്‍ നഗരത്തില്‍ സ്‌കൂളുകളും സ്‌റ്റോറുകളും തുറക്കുന്നത് മെയ് 25 വരെ നീട്ടി ക്യൂബക് പ്രവിശ്യാ സര്‍ക്കാര്‍. മോണ്ട്‌റിയലിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗൗള്‍ട്ട് അറിയിച്ചു.

കഴിഞ്ഞ ദിവസം ക്യൂബകില്‍ കോവിഡ് ബാധിച്ച് 121 പേര്‍ കൂടി മരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 2631 ആയി. 35238 പേര്‍ക്ക് പ്രവിശ്യയില്‍ മാത്രം രോഗമുണ്ടായിട്ടുണ്ട്. അധിക മരണവും മോണ്ട്‌റിയലിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വയോധികരെ പാര്‍പ്പിച്ച ലോംഗ് ടേം കെയര്‍ ഹോമുകളില്‍ ഫുള്‍ ടൈം ജോലിക്കാരെ ലഭിക്കാന്‍ പ്രതിമാസം ആയിരം ഡോളര്‍ ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ മോണ്ട്‌റിയലിന് പുറത്തെ മെട്രോപോളിറ്റന്‍ മേഖലയിലാണെങ്കില്‍ പ്രതിമാസം 2000 ഡോളറാണ് ബോണസ്. നിലവില്‍ ഒരു ലക്ഷം പാര്‍ട് ടൈം ജീവനക്കാരാണ് ഹോം കെയര്‍ സ്ഥാപനങ്ങളിലുള്ളത്.

Share this story