ലോകത്ത് 40 ലക്ഷത്തിലധികം പേരും കൊവിഡ് ബാധിതർ; യു എസിൽ മാത്രം 13 ലക്ഷം രോഗികൾ

ലോകത്ത് 40 ലക്ഷത്തിലധികം പേരും കൊവിഡ് ബാധിതർ; യു എസിൽ മാത്രം 13 ലക്ഷം രോഗികൾ

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 2.75ലക്ഷത്തിലധികം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണസംഖ്യ 30,000 കടന്നു.

അമേരിക്കയിൽ മാത്രം കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. 2.15ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1600 പേരാണ് യുഎസിൽ മരിച്ചത്. വൈറ്റ് ഹൗസിലെ ജീവനക്കാർക്കും രോഗം ബാധിച്ചത് വലിയ ാശങ്കക്ക് ഇടവെച്ചിട്ടുണ്ട്

ബ്രസിലിൽ 800ലധികം പേർ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. പുതുതായി 9000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 1.80ലക്ഷം കടന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 103 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 56000 കടന്നു.

Share this story