റഷ്യയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; നിരവധി പേർ മരിച്ചു

റഷ്യയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; നിരവധി പേർ മരിച്ചു

റഷ്യയിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി രോഗികൾ മരിച്ചു. ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. 150ഓളം രോഗികളെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്തി.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ സെന്റ് ജോർജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ എണ്ണം ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ചുരുങ്ങിയത് പത്തോളം പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ടുകൾ. വെന്റിലേറ്ററുകളുടെ ഓവർ ലോഡാണ് തീപിടിത്തത്തിന് കാരണമായത്.

സെന്റ് ജോർജ് ആശുപത്രി ഈയടുത്താണ് കൊവിഡ് ആശുപത്രിയായി മാറ്റിയത്. മോസ്‌കോയിലെ ആശുപത്രിയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഒരു കൊവിഡ് രോഗി മരിച്ചിരുന്നു.

Share this story