കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്‌പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിലാണ് പൂർണിമ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടന്നത്.

ബിഷപ് ഓക്ക്‌ലാൻഡിലെ സ്‌റ്റേഷൻ ബി മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷനറായിരുന്നു. സുന്ദർലാൻഡ് റോയൽ ഹോസ്പിറ്റലിലെ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. വരുൺ ഏകമകനാണ്. പത്തനംതിട്ടയിൽ നിന്ന് ഡൽഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കിയതാണ് പൂർണിമയുടെ കുടുംബം

ബ്രിട്ടനിൽ ഇതുവരെ 13 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ പത്ത് പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 627 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

Share this story