തീവ്രവാദികളുടെ കൊടുംക്രൂരത: കാബുൾ ആശുപത്രിയിലെ പ്രസവ വാർഡിൽ ആക്രമണം; നവജാത ശിശുക്കളും അമ്മമാരും അടക്കം 12 പേർ കൊല്ലപ്പെട്ടു

തീവ്രവാദികളുടെ കൊടുംക്രൂരത: കാബുൾ ആശുപത്രിയിലെ പ്രസവ വാർഡിൽ ആക്രമണം; നവജാത ശിശുക്കളും അമ്മമാരും അടക്കം 12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയിൽ തീവ്രവാദി ആക്രമണം. ആശുപത്രിയിലെ പ്രസവ വാർഡിലാണ് ഇരച്ചുകയറിയ തീവ്രവാദികൾ വെടിയുതിർത്തത്. രണ്ട് നവജാത ശിശുക്കളും അമ്മമാരും അടക്കം 12 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

15 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ ഭൂരിഭാഗം പേരും നവജാതശിശുക്കളാണ്. ഇതേസമയം കിഴക്കൻ കാബൂളിൽ ശവസംസ്‌കാര ചടങ്ങിനിടെ നടന്ന ബോംബാക്രമണത്തിൽ 24 പേരും കൊല്ലപ്പെട്ടു.

ആക്രമണത്തിന് പിന്നാലെ താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘനി ഉത്തരവിട്ടു. എന്നാൽ ആശുപത്രി ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് താലിബാൻ വ്യക്തമാക്കി. നൻഗർഹറിൽ നടന്ന സംസ്‌കാര ചടങ്ങിൽ ബോംബാക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ആശുപത്രി ആക്രമണം ഇവരും നിഷേധിച്ചു.

Share this story