യു എസ്- കാനഡ അതിര്‍ത്തിയിലെ സഞ്ചാര നിയന്ത്രണം ഒരു മാസം കൂടി നീട്ടുന്നു

യു എസ്- കാനഡ അതിര്‍ത്തിയിലെ സഞ്ചാര നിയന്ത്രണം ഒരു മാസം കൂടി നീട്ടുന്നു

ഒട്ടാവ: കോവിഡ് വ്യാപനം കാരണം യു എസ്- കാനഡ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ജൂണ്‍ 21 വരെ നീട്ടാന്‍ ധാരണ. മാര്‍ച്ച് 21നാണ് ആദ്യമായി 30 ദിവസം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് അത് മെയ് 21 വരെ നീട്ടിയിരുന്നു. ഇതാണിപ്പോള്‍ വീണ്ടും നീട്ടുന്നത്.

നിയന്ത്രണം അനുസരിച്ച് അവശ്യയാത്രകളല്ലാതെ അനുവദിക്കുകയില്ല. 30 ദിവസത്തേക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാനഡയാണ് ആവശ്യപ്പെട്ടത്. യു എസ് ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. യു എസ് അതിര്‍ത്തിയിലെ നിയന്ത്രണം നീക്കിയാലും കാനഡ ഇളവ് നല്‍കിയേക്കില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സൂചന നല്‍കിയിരുന്നു. രണ്ടാം തിരഞ്ഞെടുപ്പ് പോരാട്ടത്തെ നേരിടുന്ന യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി വിപണി തുറക്കണമെന്ന നിലപാടിലായതിനാല്‍ കാനഡ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ട്.

Share this story