ചൈനയിലെ യുനാൻ പ്രവിശ്യയിൽ വൻ ഭൂകമ്പം; 4 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈനയിലെ യുനാൻ പ്രവിശ്യയിൽ വൻ ഭൂകമ്പം; 4 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈനയിലെ യുനാൻ പ്രവിശ്യയിൽ ശക്തമായ ഭൂചലനം. നാല് പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ക്വിയോജിയ കൗണ്ടിയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കൈയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചത്.

നിരവധി കെട്ടിടങ്ങൾ ഭൂമി കുലുക്കത്തിൽ തകർന്നു. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തിയോടെ പുറത്തേക്കോടി. മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Share this story