കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; കൂടുതൽ രോഗികൾ ഉള്ളത് ബഹുമതിയായി കാണുന്നുവെന്ന് ട്രംപ്

കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; കൂടുതൽ രോഗികൾ ഉള്ളത് ബഹുമതിയായി കാണുന്നുവെന്ന് ട്രംപ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4570 പേരാണ് ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,24,423 ആയി. ബ്രസീലിൽ ഒരു ദിവസത്തിനിടെ പതിനാലായിരം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതിയ രോഗികളുടെ കാര്യത്തിൽ അമേരിക്കയിലും വലിയ വർധനവാണുള്ളത്. ഒരു ദിവസത്തിനിടെ യുഎസിൽ 1552 പേർ മരിച്ചു. പുതുതായി 20280 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. റഷ്യയിൽ പുതിയ കേസുകൾ തുടർച്ചയായി രണ്ടാം ദിവസവും പതിനായിരത്തിൽ താഴെയാണ്.

ബ്രിട്ടനിൽ ഇന്നലെ 2500 പുതിയ കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 35,000 കടന്നു. ഇറ്റലിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാറുകളും റസ്റ്റോറന്റുകളും രാജ്യത്ത് തുറന്ന് പ്രവർത്തിച്ചു തുടങ്ങി

അമേരിക്കയിൽ 15 ലക്ഷത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ബഹുമതിയായി കാണുന്നു എന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നു എന്നതിനർഥം മറ്റേത് രാജ്യത്തേക്കാളും കൂടുതൽ രോഗപരിശോധന നടക്കുന്നു എന്നതാണ്. കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് ഒരു മോശം കാര്യമായി കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു. 92,000 ലധികം പേരാണ് യുഎസിൽ മരിച്ചത്.

Share this story