ഒരു ദിവസത്തിനിടെ ലോകത്ത് ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികൾ; ആശങ്കയൊഴിയുന്നില്ല

ഒരു ദിവസത്തിനിടെ ലോകത്ത് ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികൾ; ആശങ്കയൊഴിയുന്നില്ല

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51.89 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ രോഗബാധയാണിത്.

28,044 പുതിയ കേസുകളാണ് വ്യാഴാഴ്ച യു എസിൽ റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ 16730 പേരും റഷ്യയിൽ 8849 പേരും പുതുതായി രോഗികളായി. 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 1378 പേർ മരിച്ചു. ബ്രസീലിൽ 1153 പേരും മരിച്ചു

വ്യാഴാഴ്ച മാത്രം ലോകത്താകെ 4853 പേരാണ് മരിച്ചത്. ഇതിനോടകം 3.34 ലക്ഷം പേർക്ക് ലോകത്ത് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. രോഗബാധയുടെ എണ്ണത്തിൽ സ്‌പെയിനിനെ മറികടന്ന് ബ്രസീൽ മൂന്നാം സ്ഥാനത്ത് എത്തി. മരണസംഖ്യ ബ്രസീലിൽ ഇരുപതിനായിരം കടന്നു.

അമേരിക്കയിൽ 16.20 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 96,314 പേരാണ് ഇതിനോടകം മരിച്ചത്. 2.50 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ യു കെയിൽ 36,042 പേർ മരിച്ചു. 2.28 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയിലെ മരണസംഖ്യ 32,486 ആണ്.

Share this story