അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

അമേരിക്കയിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് സംസ്ഥാന ഗവർണർമാർക്ക് അദ്ദേഹം ഉത്തരവ് നൽകി. ആരാധനാലയങ്ങൾ വേഗത്തിൽ ആരാധനയ്ക്കായി തുറക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

 

അമേരിക്കൻ ജനതയെ ഒരുമിച്ച് നിർത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ഈ ആഴ്ചയുടെ അവസാനം തന്നെ അവ വീണ്ടും തുറക്കാൻ ഗവർണർമാർ അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ താൻ അധികാരം പ്രയോഗിക്കുമെന്നും ട്രംപ്. പള്ളികൾ, മോസ്‌ക്കുകൾ, സിനഗോഗുകൾ എന്നിവ അവശ്യ സേവനങ്ങളിൽ പെടുന്നതാണെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കൂടാതെ കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ദേശീയ പതാക മൂന്ന് ദിവസം താഴ്ത്തി കെട്ടാനും ട്രംപ് ഉത്തരവിട്ടിരുന്നു.

അതേസമയം റഷ്യയ്ക്കും ചൈനയ്ക്കുമുള്ള മുന്നറിയിപ്പായി ആണവ പരീക്ഷണം നടത്താൻ അമേരിക്കയില്‍ ചർച്ച ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഷ്യയും ചൈനയും നേരിയ തോതിൽ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണം പുറത്ത് വന്നതിനെ തുടർന്നാണ് പുതിയ ചർച്ച. യുഎസ് ദേശീയ സുരക്ഷാ ഏജൻസി പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

Share this story