ഇന്ത്യ- ചൈന തർക്കം രൂക്ഷമാവുന്നു; സൈന്യത്തോട് എന്തു സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് ചൈന

ഇന്ത്യ- ചൈന തർക്കം രൂക്ഷമാവുന്നു; സൈന്യത്തോട് എന്തു സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് ചൈന

ഇന്ത്യയുമായി അതിർത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ ലഡാക്കിനു സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ട്​. എന്തുമോശമായ സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം നൽകി.
‌‌
മേയ്​ അഞ്ചിനും ആറിനും ഇന്ത്യ- ചൈനീസ്​ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ പാ​ങ്കോങ്​ തടാകത്തിൽ നിന്ന്​ 200 കി.മീ അകലെയുള്ള വ്യോമതാവളത്തിൽ​ ചൈന വൻതോതിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഉപ​ഗ്രഹ ചിത്രം സഹിതം എൻ.ഡി.ടിവി പുറത്ത് വിട്ടു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തു.

പീപ്പിള്‍സ്​ ലിബറേഷൻ ആർമി, പീപ്പിള്‍സ്​ ആംഷ്​ പൊലീസ്​ ​ഫോഴ്​സ്​ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്​ യുദ്ധസജ്ജരാകാൻ ഷിയുടെ ആഹ്വാനം.

Share this story