ധാക്കയിലെ ആശുപത്രിയിൽ തീ പിടിത്തം; അഞ്ച് കൊവിഡ് രോഗികൾ വെന്തുമരിച്ചു

ധാക്കയിലെ ആശുപത്രിയിൽ തീ പിടിത്തം; അഞ്ച് കൊവിഡ് രോഗികൾ വെന്തുമരിച്ചു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയിൽ തീപിടിത്തം. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് കൊവിഡ് രോഗികൾ അപകടത്തിൽ മരിച്ചു. ഇതിലൊരാൾ സ്ത്രീയാണ്.

ധാക്ക യുനൈറ്റഡ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാണ് തീപിടിത്തമുണ്ടായത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. അഗ്നിശമന വിഭാഗം എത്തി തീ അണച്ചെങ്കിലും അഞ്ച് പേർ അപ്പോഴേക്കും മരിച്ചിരുന്നു.

Share this story