ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധാഗ്നിയിൽ കത്തിയെരിഞ്ഞ് അമേരിക്ക, പോലീസുകാരൻ അറസ്റ്റിൽ

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധാഗ്നിയിൽ കത്തിയെരിഞ്ഞ് അമേരിക്ക, പോലീസുകാരൻ അറസ്റ്റിൽ

യുഎസിലെ മിനിയാപോളീസ് നഗരത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പോലീസുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ പ്രതിയായ പോലീസുകാരൻ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മിനിയാപോലീസ് പോലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്

ഒമ്പത് മിനിറ്റോളം നേരം ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് ഊന്നി നിന്നാണ് ഡെറിക് ചോവൻ കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോർജ് അലറിവിളിച്ചിട്ടും ഡെറിക് കാൽമുട്ട് എടുക്കാൻ തയ്യാറായിരുന്നില്ല. നിരായുധനായ ജോർജ് ഫ്‌ളോയിഡിന്റെ മരണദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു

നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. മിനിയാപോളീസ് പോലീസ് സ്‌റ്റേഷൻ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. തെരുവുകളിൽ എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ബാനറുകൾ ഉയർന്നു. അതേസമയം മരണത്തിൽ അനുശോചനം അറിയിച്ചെങ്കിലും കറുത്ത വർഗക്കാർക്കെതിരായി തുടരുന്ന അക്രമങ്ങളെ തള്ളിപ്പറയാൻ പ്രസിഡന്റ് ട്രംപ് തയ്യാറാകാത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്‌

Share this story