ലോകത്ത് 62 ലക്ഷം കൊവിഡ് രോഗികൾ; രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

ലോകത്ത് 62 ലക്ഷം കൊവിഡ് രോഗികൾ; രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷമായി. ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. 5000ത്തോളം പേരാണ് രാജ്യത്ത് ഇതിനോടകം മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3200 പേർ ലോകത്ത് കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 3.73 ലക്ഷം കടന്നു. കൂടുതൽ രോഗികളും രണസംഖ്യയും അമേരിക്കയിലാണ്. 18.37 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ അമേരിക്കയിൽ 1,06,195 ആയി ഉയർന്നു.

ബ്രസീലിൽ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മുപ്പതിനായിരത്തോളം പേർ ഇതിനോടകം മരിച്ചു. നാല് ലക്ഷത്തിലധികം രോഗികളുള്ള റഷ്യയിൽ മരണസംഖ്യ 4693 ആയി. ബ്രിട്ടനിൽ 38,489 പേർ ഇതുവരെ മരിച്ചു. 2,74,762 പേർക്കാണ് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനിൽ 2.86 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.

Share this story