ലോകത്തെമ്പാടുമായി 63.65 ലക്ഷം കൊവിഡ് രോഗികൾ; 3.77 ലക്ഷം പേർ മരിച്ചു

ലോകത്തെമ്പാടുമായി 63.65 ലക്ഷം കൊവിഡ് രോഗികൾ; 3.77 ലക്ഷം പേർ മരിച്ചു

ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 63.65 ലക്ഷമായി. 3.77 ലക്ഷമാളുകൾ കൊവിഡ് ബാധിതരായി മരിച്ചു. 29.03 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 53,402 പേരുടെ നില അതീവ ഗുരുതരമാണ്. 30.30 ലക്ഷം പേർ നേരിയ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരും

യുഎസിൽ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. 18.59 ലക്ഷമാളുകൾക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1.07 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 5.29 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 30046 പേരാണ് ബ്രസിലീൽ ഇതിനോടകം മരിച്ചത്. ഇന്നലെ മാത്രമായി 14556 കേസുകളാണ് ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ചത്.

അമേരിക്കയിൽ ഇന്നലെ മാത്രം 22153 പുതിയ കേസുകൾ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 4.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4885 പേർ ഇതിനോടകം മരിച്ചു. മരണനിരക്ക് പിടിച്ചുനിർത്താനായത് റഷ്യൻ ആരോഗ്യരംഗത്തിന്റെ വലിയ നേട്ടമാണ്.

നാലാം സ്ഥാനത്തുള്ള സ്‌പെയിനിൽ രോഗികളുടെ എണ്ണം 2.87 ലക്ഷം ആയപ്പോൾ 27127 പേർ മരിച്ചു. ബ്രിട്ടനിൽ 2.33 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 39045 പേർ മരിച്ചു. ഏഴാം സ്ഥാനത്തുള്ള ഇന്ത്യയിൽ 1.98 ലക്ഷം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 5608 പേർ ഇതിനോടകം മരിച്ചു.

Share this story