ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രക്ഷോഭകർക്ക് പിന്തുണയുമായി മുട്ടുകുത്തി നിന്ന് യുഎസ് പോലീസ്

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രക്ഷോഭകർക്ക് പിന്തുണയുമായി മുട്ടുകുത്തി നിന്ന് യുഎസ് പോലീസ്

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പോലീസുദ്യോഗസ്ഥൻ തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ജോർജ് ഫ്‌ളോയിഡിന് നീതി തേടിയുള്ള പ്രക്ഷോഭങ്ങൾക്ക് അമേരിക്കൻ പോലീസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചിത്രങ്ങളാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്.

മിയാമിയിൽ നിന്നുള്ളതാണ് ചിത്രം. മുതിർന്ന പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്ന് വർണവെറിക്കെതിരായ സമരത്തോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതും.

പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങളും പോപ് താരങ്ങളും രംഗത്തുവന്നിട്ടുണ്ട്. ബിയോൺസ്, റിഹാന, സെലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്‌സൺ, ക്രിസി ടൈഗ, ലേഡി ഗാഗ തുടങ്ങി നിരവധി പേർ പ്രക്ഷോഭകർക്ക് പിന്തുണയുമായി എത്തി.

പ്രതിഷേധക്കാർക്ക് ഇവർ സഹായവുമെത്തിച്ച് നൽകുന്നുണ്ട്. അറസ്റ്റിലാകുന്നവർക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡ് താരങ്ങൾ സഹായിക്കുന്നുണ്ട്.

Share this story