ബൈബിളുമായി പള്ളിക്ക് മുന്നിൽ പോസ് ചെയ്ത് ട്രംപ്; രൂക്ഷ വിമർശനവുമായി വാഷിംഗ്ടൺ ആർച്ച് ബിഷപ്

ബൈബിളുമായി പള്ളിക്ക് മുന്നിൽ പോസ് ചെയ്ത് ട്രംപ്; രൂക്ഷ വിമർശനവുമായി വാഷിംഗ്ടൺ ആർച്ച് ബിഷപ്

കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി വാഷിംട്ഗൺ കാത്തലിക് ആർച്ച് ബിഷപ് വിൽട്ടൺ ഡി ഗ്രിഗറി രംഗത്തെത്തി.

പ്രതിഷേധം പടരുന്നതിനിടെ ജോൺ പോൾ രണ്ടാമൻ ദേവാലയം സന്ദർശിച്ച ട്രംപിന്റെ നടപടി അപക്വവും ദുരുപയോഗവുമാണെന്ന് ആർച്ച് ബിഷപ് കുറ്റപ്പെടുത്തി. പ്രസിഡന്റേത് നിന്ദ്യവും അമ്പരപ്പിക്കുന്നതുമായി പ്രവർത്തിയാണ്. മതപരമായ ആചാരങ്ങൾ ലംഘിച്ചാണ് ട്രംപ് പള്ളിയിലെത്തിയത്. വൈറ്റ് ഹൗസിന് മുന്നിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിച്ചതിനെതിരെയും ആർച്ച് ബിഷപ് പ്രതികരിച്ചു

ബൈബിളും പിടിച്ച് പള്ളിക്ക് മുന്നിൽ നിന്ന് ട്രംപ് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. രാജ്യത്തെ വെളുത്ത വർഗക്കാരുടെ പിന്തുണ ഉറപ്പാക്കാനാണ് ട്രംപിന്റെ ഇത്തരം പ്രകടനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. 2016 തെരഞ്ഞെടുപ്പിൽ കാത്തലിക് വെളുത്ത വർഗക്കാരുടെ ഭൂരിപക്ഷം വോട്ടും ട്രംപിനായിരുന്നു. എന്നാൽ ആർച്ച് ബിഷപിന്റെ പ്രതികരണം ട്രംപിനെ പോലും ഞെട്ടിക്കുന്നതായിരുന്നു

Share this story