എന്റെ ഡാഡ് ലോകത്തെ മാറ്റി; സ്റ്റീഫൻ ജാക്‌സന്റെ തോളിലിരുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് ജോർജ് ഫ്‌ളോയിഡിന്റെ മകൾ

എന്റെ ഡാഡ് ലോകത്തെ മാറ്റി; സ്റ്റീഫൻ ജാക്‌സന്റെ തോളിലിരുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് ജോർജ് ഫ്‌ളോയിഡിന്റെ മകൾ

അമേരിക്കയിൽ പോലീസുദ്യോഗസ്ഥനാൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിന്റെ മകളുടെ വീഡിയോ പുറത്തുവന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോഴാണ് ആറ് വയസ്സുകാരി മകളുടെ വീഡിയോ വൈറലായി മാറുന്നത്. എന്റെ അച്ഛൻ ലോകത്തെ മാറ്റിയെന്നാണ് ജോർജ് ഫ്‌ളോയിഡിന്റെ മകൾ ഗിയാന്ന ലോകത്തോട് വിളിച്ചു പറയുന്നത്.

മുൻ ബാസ്‌കറ്റ് ബോൾ താരവും ജോർജ് ഫ്‌ളോയിഡിന്റെ സുഹൃത്തുമായ സ്റ്റീഫൻ ജാക്‌സന്റെ തോളിലിരുന്നാണ് ഗിയാന്ന ഡാഡ് ചെയ്ഞ്ചഡ് ദ വേൾഡ് എന്ന് വിളിച്ചു പറയുന്നത്. അതേ ശരിയാണ് ഗിഗിയുടെ അച്ഛൻ ലോകത്തെ മാറ്റിയെന്ന് ജാക്‌സൺ ഒപ്പം പറയുന്നതും വീഡിയോയിൽ കാണാം

Share this story