ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; ഇറ്റലിയും സ്‌പെയിനും പതിയെ ആശ്വാസത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; ഇറ്റലിയും സ്‌പെയിനും പതിയെ ആശ്വാസത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ഇതിനോടകം 3.97 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിൽ മാത്രം 19,52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 1.11 ലക്ഷം കടന്നു.

ബ്രസീലിൽ ഇന്നലെയും ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 6.43 ലക്ഷമായി. റഷ്യയിൽ 4.50 ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയും സ്‌പെയിനും രോഗബാധയിൽ നിന്ന് പതിയ മുക്തമായി കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ ഇന്നലെ 318 പേർക്കും സ്‌പെയിനിൽ 518 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയിൽ ഇന്നലെ 85 പേരും സ്‌പെയിനിൽ ഇന്നലെ ഒരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരു രാജ്യങ്ങളിലും രണ്ടായിരത്തോളം പേർ വെച്ച് മരിച്ച ദിവസങ്ങളുണ്ടായിരുന്നു. നിലവിൽ അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകൾ രൂക്ഷമാകുന്നത്.

Share this story