പാക് മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

പാക് മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി മെഹർ തരാർ തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ഇന്നലെ പരിശോധന നടന്നുവെന്നും ഫലം പോസിറ്റീവാണെന്നും ഇവർ ട്വീറ്റ് ചെയ്തു.

മുൻ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ അകപ്പെട്ട മാധ്യമപ്രവർത്തകയായിരുന്നു മെഹർ തരാർ. സുനന്ദ പുഷ്‌കർ വധവുമായി ബന്ധപ്പെട്ടും ഇവരുടെ പേര് ഉയർന്നു വന്നിരുന്നു.

പാക്കിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് ബാധിച്ച് 97 പേർ മരിച്ചിരുന്നു.

Share this story