ലോകത്ത് 71.93 ലക്ഷം കൊവിഡ് ബാധിതർ; 4.08 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ലോകത്ത് 71.93 ലക്ഷം കൊവിഡ് ബാധിതർ; 4.08 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷമായി ഉയർന്നു. 4.08 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 20.26 ലക്ഷമായി. 1.13 ലക്ഷം പേർ യുഎസിൽ മരിച്ചു

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 7.10 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. മരണം 37,312 ആയി. റഷ്യയിൽ 4.76 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 5971 പേർ മരിച്ചു

അതേസമയം ലോകരാഷ്ട്രങ്ങൾ മുൻകരുതൽ നടപടികളിൽ നിന്ന് പിന്നോട്ടു പോകരുതെനന്ന് ലോകാരാഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനവ് ഇപ്പോൾ റെക്കോർഡിലാണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന ന്യൂയോർക്കിൽ ഇന്നലെ മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. സ്ഥിതി അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. 78 ദിവസത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് നീക്കിയത്.

Share this story