ഷാഹിദ് അഫ്രീദിക്കും, പാക് മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കൊവിഡ്

ഷാഹിദ് അഫ്രീദിക്കും, പാക് മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കൊവിഡ്

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴിയാണ് അഫ്രീദ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. വ്യാഴാഴ്ച തനിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും പരിശോധനയിൽ കൊവിഡ് ബാധിതനാണെന്ന് തെളിഞ്ഞതായും താരം അറിയിച്ചു

ഷാഹിദ് അഫ്രീദിക്കും, പാക് മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കൊവിഡ്

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗിലാനിയുടെ മകൻ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കാസിം ഗിലാനി രൂക്ഷ വിമർശനമുന്നയിച്ചു. നിങ്ങൾ എന്റെ പിതാവിന്റെ ജീവൻ അപകടത്തിലാക്കിയെന്ന് കാസിം ട്വിറ്ററിൽ കുറിച്ചു.

Share this story