അമേരിക്കയിൽ മറ്റൊരു കറുത്ത വർഗക്കാരനെ കൂടി പോലീസ് വെടിവെച്ചു കൊന്നു; പോലീസ് മേധാവി രാജിവെച്ചു

അമേരിക്കയിൽ മറ്റൊരു കറുത്ത വർഗക്കാരനെ കൂടി പോലീസ് വെടിവെച്ചു കൊന്നു; പോലീസ് മേധാവി രാജിവെച്ചു

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ അമേരിക്കയിൽ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോഴും മറ്റൊരു കറുത്ത വർഗക്കാരന് കൂടി പോലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിൽ 27കാരനായ റെയ്ഷാർഡ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്.

ബ്രൂക്‌സ് കാറിനുള്ളിൽ കിടന്നുറങ്ങിയത് വെൻഡീസ് റസ്റ്റോറന്റിന് മുന്നിൽ ഗതാഗതക്കുരുക്കിന് കാരണമായി. തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസർ പരിശോധനക്ക് വിസമ്മതിക്കുകയും ചെയ്തു.

പോലീസുമായുള്ള തർക്കത്തിനിടെ ബ്രൂക്‌സ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. ബ്രൂക്‌സിന്റെ മരണത്തെ തുടർന്നും ആയിരങ്ങൾ തെരുവിലിറങ്ങി.

സംഭവം വിവാദമായതോടെ അറ്റ്‌ലാന്റ പോലീസ് മേധാവി എറിക്ക ഷീൽഡ്‌സ് രാജിവെച്ചു. പ്രത്യേക അന്വേഷണത്തിന് ഫൽട്ടൻ കൗണ്ടി ജില്ലാ അറ്റോർണി ഉത്തരവിട്ടു.

Share this story