ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷത്തിലേക്ക്; മരണം നാലര ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷത്തിലേക്ക്; മരണം നാലര ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83.90 ലക്ഷം കടന്നു. ഇതിനോടകം നാലര ലക്ഷം പേരാണ് കൊവിഡ് ബാധിതരമായി മരിച്ചത്. അമേരിക്കയിൽ മാത്രം 1,19,930 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്രസീലിൽ 46,665 പേരും കൊവിഡ് ബാധിച്ച് മരിച്ചു

ബ്രസീലിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 31,000ത്തിലധികം കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. അർജന്റീനയുടെ പ്രസിഡന്റ് അൽബർട്ടോ ഫെർണാണ്ടസ് കൊവിഡ് ബാധ സംശയിച്ച് സ്വയം ഐസോലേഷനിൽ പ്രവേശിച്ചു

കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. പ്രതിരോധ രോഗബാധ നിരക്കിലും ഇന്ത്യ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വർധനവാണ് അടുത്ത ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. പ്രതിദിന രോഗബാധ മരണനിരക്കുകളിൽ ലോക പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Share this story