ആംസ്റ്റർഡാമിലെ ഗാന്ധി പ്രതിമ തകർത്തു; വംശവെറിയൻ എന്നെഴുതി ചേർത്തു

ആംസ്റ്റർഡാമിലെ ഗാന്ധി പ്രതിമ തകർത്തു; വംശവെറിയൻ എന്നെഴുതി ചേർത്തു

നെതർലാൻഡിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാമിലെ തെരുവിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമിക്ക് നേരെ ആക്രമണം. ഗ്രാഫിറ്റിയും സ്േ്രപ പെയിന്റും ഉപയോഗിച്ചാണ് പ്രതിമയിൽ കേടുപാടുകൾ വരുത്തിയിരിക്കുന്നത്. കൂടാതെ പ്രതിമക്ക് താഴെ ചുവന്ന പെയിന്റുപയോഗിച്ച് വംശവെറിയൻ എന്ന് എഴുതി ചേർത്തിട്ടുമുണ്ട്

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇത്തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഗാന്ധി പ്രതിമക്ക് നേരെയും ആക്രമണം നടന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഗാന്ധിയോടുള്ള ആദരസൂചകമായി 1990 ഒക്ടോബർ 2നാണ് ആംസ്റ്റർഡാമിലെ ചർച്ചിലാനിൽ പ്രതിമ സ്ഥാപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലുള്ള ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്നും നിരവധി പേർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗാന്ധി ഫാസിസ്റ്റും വംശവെറിയനുമാണെന്ന് ഇവർ ആരോപിക്കുന്നു.

Share this story